മനാമ: മനുഷ്യത്വത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മതസൗഹാർദത്തിന്റെയും വിളനിലമായ മലപ്പുറം ജില്ലയെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന അപഹാസ്യവും അപലപനീയവുമാണെന്ന് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവിച്ചു. വ്യത്യസ്ത മതവിഭാഗക്കാരും രാഷ്ട്രീയ ആശയധാരയുള്ളവരും പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും സഹവസിച്ചു പോരുന്ന ജില്ല പ്രാദേശിക വൈവിധ്യത്തിലും സഹിഷ്ണുതയിലും സാഹോദര്യത്തിലും രാജ്യത്തിനുതന്നെ മാതൃകയാണ്.
ജില്ല നേടിയെടുത്ത വിദ്യാഭ്യാസ സാമൂഹിക പുരോഗതി അതിന്റെ തെളിവാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും ജില്ലയെക്കുറിച്ചും പ്രത്യേകിച്ച് മുസ്ലിം സമുദായത്തെക്കുറിച്ചും നടത്തിപ്പോരുന്ന വിഷലിപ്തമായ കള്ളപ്രചാരണങ്ങൾ ആവർത്തിക്കുക വഴി അവരെ പ്രീതിപ്പെടുത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.എന്നാൽ, അത്തരം പ്രസ്താവനകൾ ശ്രീനാരായണീയ സമൂഹവും കേരളവും ചവറ്റുകുട്ടയിലേക്ക് തള്ളുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.