മനാമ: മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചവർ പിടിയിലായി. സമൂഹ മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് പ്രചരിച്ച വിഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്. ഹമദ് ടൗണിലാണ് കേസിനാസ്പദ സംഭവം നടന്നത്.
മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിക്കുകയും ചെയ്തെന്നാണ് കേസ്. നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ റിമാൻഡ് ചെയതിരിക്കുകയാണ്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.