മനാമ: വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിങ് ഏജൻറിനെ അഞ്ചു വർഷം തടവിന് നാലാം ക്രിമിനൽ കോടതിവിധിച്ചു.
21,520 ദീനാർ പിഴ ഈടാക്കാനും വെട്ടിപ്പ് നടത്തിയ വാറ്റ് സംഖ്യയായ 10,760 ദീനാർ പ്രതിയിൽനിന്ന് ഈടാക്കാനും തട്ടിപ്പിനുപയോഗിച്ച വ്യാജരേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കസ്റ്റംസ് വിഭാഗം നൽകിയ പരാതിയിലാണ് പ്രതിയെ ചോദ്യം ചെയ്തത്.
വാറ്റ് ഭാഗികമായി അടച്ച് 25 ഇടപാടുകളാണ് പ്രതി നടത്തിയതായി തെളിഞ്ഞത്. വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് ചരക്കിടപാട് നടത്തുന്നതിനിടെ ഇതിന്റെ യഥാർഥ വില മറച്ചുവെച്ചാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയിൽനിന്ന് സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.