മനാമ സുന്നി സെന്ററിൽ നൽകിയ സ്വീകരണത്തിൽ വടശ്ശേരി ഹസൻ മുസ്ലിയാർ
സംസാരിക്കുന്നു
വടശ്ശേരി ഹസൻ മുസ്ലിയാർക്ക് സ്വീകരണംമനാമ: ധാർമികതയിലധിഷ്ഠിതമായ വിദ്യാഭ്യാസവും അറിവും പകർന്നുനൽകുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ സാംസ്കാരിക സമ്പന്നരാക്കാൻ കഴിയൂവെന്നും അത്തരം പ്രവർത്തനങ്ങളുമായി ചേർന്നുനിന്ന് സാമൂഹികസേവനപ്രവർത്തനങ്ങളിൽ കൂടുതൽ കർമനിരതരാവണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്ലിയാർ പ്രസ്താവിച്ചു.
അരീക്കോട് മജ്മഅ് പ്രചരണാർഥം ബഹ്റൈനിലെത്തിയശേഷം മനാമ സുന്നി സെന്ററിൽ ബഹ്റൈൻ കമ്മിറ്റി ഒരുക്കിയ സ്വീകരണസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മജ്മഅ് ബഹ്റൈൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം, ജമാൽ വിട്ടൽ, ശമീർ പന്നൂർ, റഫീക്ക് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, അബ്ദു റഹീം സഖാഫി എന്നിവർ സംസാരിച്ചു. ബഷീർ ഹാജി ചേലേമ്പ്ര, ഹംസ ഖാലിദ് സഖാഫി, അബ്ദുല്ല രണ്ടത്താണി എന്നിവർ നേതൃത്വം നൽകി. ശിഹാബുദ്ദീൻ സിദ്ദീഖി സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.