?????? ??????????? ????????? ?????????????

അവധിക്കാലം അരികിൽ; ആഹ്ലാദ​ത്തോടെ കുട്ടിക്കൂട്ടം

മനാമ: സ്​കൂളുകൾ അടക്കാൻ ഇനി ദിനങ്ങൾ മാത്രം. വേനൽ അവധിക്കാലത്തിന്​ മുമ്പുള്ള ആദ്യഘട്ട പരീക്ഷ പൂർത്തിയായതി​​െ ൻറ ആഹ്ലാദത്തിലാണ്​ വിദ്യാർഥികൾ. പരീക്ഷയുടെ പിരിമുറുക്കം മാറുകയും അവധിക്കാലം എത്തുകയും ചെയ്​തതി​​െൻറ സന്തോ ഷം കുട്ടികളിൽ പ്രകടമാണ്​. ഇൗ ഉത്​സാഹത്തിൽ കുട്ടികൾ പാർക്കുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്​. എന്നാലും സായാഹ്​ നങ്ങളിലും രാത്രികളിലും ചൂടിന്​ ശമനം ഇല്ലാത്തതിനാൽ പാർക്കുകളിൽ കാര്യമായ തിരക്ക്​ ഇല്ല​. അതേസമയം മാളുകളിൽ ഒഴിവുനേരങ്ങളിൽ കുട്ടികളും കുടുംബങ്ങളും എത്തുന്നത്​ വർധിച്ചിട്ടുണ്ട്​. മാളുകളിലെ കിഡ്​സ്​ കോർണറുകളിൽ കുട്ടിപ്പട്ടാളത്തി​​െൻറ ആരവം വർധിച്ചിട്ടുമുണ്ട്​. ഇൗ മാസം 26 നാണ്​ ഇന്ത്യൻ സ്​കൂൾ അവധിക്കാലത്തിനായി അടക്കുന്നത്​. 27 ന്​ അധ്യാപകരുടെ അവധി ആരംഭിക്കും. ജൂലൈ-ആഗസ്​റ്റ് മാസങ്ങൾക്കുശേഷം ഇന്ത്യൻ സ്​കൂൾ സെപ്​തംബർ ആദ്യവാരത്തിൽ അടക്കും. മറ്റ്​ സ്​കൂളുകളിലും ഏകദേശം അവധി ഇങ്ങനെ തന്നെയാണ്​.


മലയാളി പ്രവാസികളിൽ പലരും മക്കളുടെ അവധിക്കാലത്താണ്​ നാട്ടിലേക്ക്​ പോകുന്നത്​. ഇവിടെ ​െപാള്ളുന്ന ചൂടിൽ നിന്ന്​ താത്​ക്കാലിക രക്ഷയും നാട്ടിലെ മഴക്കാലം ആസ്വാദിക്കുകയും ചെയ്യാം എന്നതാണ്​ അവധിക്കാലത്തെ മധുരതരമാക്കുന്നത്​. ​ കുട്ടികളെ സ്വന്തം നാട്​ കാണിക്കാനും ബന്​ധുജനങ്ങളുമായി ഇടപഴകിക്കാനും കിട്ടുന്ന അപൂർവ്വ അവസരവുമാണ്​ ഇൗ ഹ്രസ്വകാലയളവ്​. എന്നാൽ ഇത്തവണ അമിതമായ വിമാനയാത്രാക്കൂലി നിരവധി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള യാത്രക്ക്​ തടസമായിട്ടുണ്ട്​. മു​െമ്പ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. എന്നാൽ ​ നിശ്​ചിത ശതമാനം ആളുകൾക്ക്​ മാത്രമാണ്​ ഇൗ ആനുകൂല്യം ലഭിച്ചത്​. മുൻകൂർ ലീവ്​ ലഭിക്കാത്തവർക്ക്​ ഇത്തരത്തിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയാതെ പോയി.
ഇപ്പോൾ ഒരാൾക്ക്​ വൺവേ മാത്രം 200 ബി.ഡിക്ക്​ പുറത്താണ്​ ടിക്കറ്റ്​ നിരക്ക്​. നാലുപേരുള്ള ഒരു സാധാരണ പ്രവാസി കുടുംബത്തിന്​ ഇൗ ടിക്കറ്റ്​ നിരക്കിനെ കുറിച്ച്​ ചിന്തിക്കുക അസാധ്യമാണ്​. അതിനാൽ പലരും നാട് സ്വപ്​നം കണ്ട്​ ഇൗ അവധിക്കാലത്തിൽ ബഹ്​റൈനിൽ തങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്​. സ്വദേശികൾ സകുടുംബം അവധിക്കാലത്ത്​ മറ്റ്​ രാജ്യങ്ങളിലേക്ക്​ വിനോദയാത്ര പോകുകയാണ്​ പതിവ്​. ചൂട്​ കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്​ സ്വദേശി കുടുംബങ്ങൾ കൂടുതലും യാത്ര പോകാൻ ഇഷ്​ടപ്പെടുന്നത്​.

Tags:    
News Summary - vacation-students-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.