വാക്കത്തോൺ വെളളിയാഴ്​ച; മലയാളി സമൂഹം അണിനിരക്കും

മനാമ: ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരളയുടെ വിളംബരവുമായി സംഘടിപ്പിക്കുന്ന വാക്കത്തോൺ വെള്ളിയാഴ്​ച വൈക​ുന്ന േരം മൂന്ന്​ മുതൽ അറാദ്​ പാർക്കിൽ നടക്കും. മലയാളി പ്രവാസി സമൂഹത്തി​ലെ വിവിധ മേഖലകളിൽ നിന്നും കൂട്ടനടത്തത്തിൽ സജീവമായ പങ്കാളിത്തമുണ്ടാകും. ഒരുമയുടെയും സൗഹൃദത്തി​​​െൻറയും സന്ദേശവും ആരോഗ്യസംരക്ഷണത്തി​​​െൻറ പ്രസക്തിയ ും ഉയർത്തിയാണ്​ വാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്​. ​ബഹ്​റൈൻ കേരളീയ സമാജം, കെ.സി.എ, എസ്​.എൻ.സി.എസ്​, ബ്ലഡ്​ ​ െഡാണേഷൻ കേരള തുടങ്ങിയ സംഘടനകൾ ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.


ഫാർമസിസ്​റ്റ്​ അസോസിയേഷൻ പ​െങ്കടുക്കും
ഗൾഫ്​ മാധ്യമം വാക്കത്തോണിൽ ബഹ്​റൈനിലെ മലയാളി ഫാർമസിസ്​റ്റ്​ അസോസിയേഷൻ അംഗങ്ങളായ 50 പേർ പ​െങ്കടുക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

അമ്മമാരുംകുഞ്ഞുങ്ങളും കൂടെയുണ്ട്​
വാക്കത്തോണിൽ അമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുണ്ടെന്ന്​ എം.എം.എം.ഇ ബഹ്‌റൈൻ ചാപ്​റ്റർ അറിയിച്ചു. മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ പരിപാടിയിൽ പങ്കാളി ആകാൻ സാധിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും മലയാളി പ്രവാസികളുടെ പൊതു വിഷയങ്ങളിൽ മാധ്യമം സ്വീകരിക്കുന്ന നിലപാടുകൾ പ്രശംസനീയമാണെന്നും സംഘടന നേതൃത്വം വ്യക്തമാക്കി.

യാത്രാസമിതിയുടെ പിന്തുണ
ബഹ്​റൈനിൽ 20 വർഷം പൂർത്തിയാക്കുന്ന ഗൾഫ് മാധ്യമത്തി​​​െൻറ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വാക്കത്തോൺ യാത്ര സമിതിയുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും യാത്ര സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹൃദയാഘാതവും ആത്മഹത്യാ നിരക്കും വർധിക്കുന്ന ഈ സമയത്ത് ഗൾഫ് മാധ്യമം മുൻകൈയെടുത്ത് പ്രവാസികളുടെ ആരോഗ്യപരിപാലനത്തിനും ബോധവൽക്കരണത്തിനും പ്രത്യേക പ്രാധാന്യമുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - vacathone-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT