അഞ്ച് വർഷത്തിനുള്ളിൽ രണ്ടായിരം വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള വഴി തെളിച്ച് കൊടുത്ത് യൂനിഗ്രാഡ് വിജയഗാഥ തുടരുകയാണ്. വിദ്യാഭ്യാസമികവിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വിദ്യാർഥികളെ തൊഴിൽരംഗത്തിന് തയാറാക്കുന്ന രീതിയിലുള്ള ആധുനിക കോഴ്സുകളും പരിശീലന പരിപാടികളുമാണ് യൂനിഗ്രാഡ് നൽകി വരുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള, ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യങ്ങളുള്ള, ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റിയായ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി(ഇഗ്നോ)യുടെ ബഹ്റൈനിലെ അംഗീകൃത സെൻറ്ററാണ് യൂനിഗ്രാഡ്.
ഇഗ്നോ കൂടാതെ പല പ്രമുഖ ഓൺലൈൻ യൂനിവേഴ്സിറ്റികളുടെയും അംഗീകൃത സെൻറർ കൂടിയാണ് യൂനിഗ്രാഡ്. ദേശീയവും അന്തർദേശീയവുമായി അംഗീകാരമുള്ള പ്രമുഖ യൂനിവേഴ്സിറ്റികളുമായുള്ള ടൈ-അപ് വഴി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ, എം.ബി.എ, എം.കോം-എ.സി.സി.എ തുടങ്ങി വിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കാൻ ഇഷ്ടപ്പെടുന്ന കോഴ്സുകളാണ് പ്രധാനമായും യൂനിഗ്രാഡ് നൽകിവരുന്നത്.
യു.കെ, യു.സ്.എ, ആസ്ട്രേലിയ, ജോർജിയ, പോളണ്ട്, ജർമനി തുടങ്ങിയുള്ള രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ പ്രോസസിങ്, അഡ്മിഷൻ, സ്കോളർഷിപ്, സ്റ്റുഡന്റ്സ് ലോൺ തുടങ്ങി അവിടെ ചേർന്ന് പഠിക്കാൻ വേണ്ട എല്ലാ മാർഗനിർദേശങ്ങളും, ജിടെക് ഗ്ലോബൽ കാമ്പസ് വഴി യൂനിഗ്രാഡ് നൽകി വരുന്നു.
ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന് തുടങ്ങി യൂനിവേഴ്സിറ്റി രജിസ്ട്രേഷൻ, മികച്ച അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മാർഗനിർദേശങ്ങൾ, പരീക്ഷക്കാവശ്യമായ മുന്നൊരുക്കങ്ങൾ, പരീക്ഷ എഴുതി മാർക്ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട എല്ലാ സഹായങ്ങളും യൂനിഗ്രാഡ് നൽകിവരുന്നു.
വിജയകരമായ പ്ലേസ്മെന്റ് റെക്കോഡ് ആണ് യൂനിഗ്രാഡിനുള്ളത്. യൂനിഗ്രാഡിലെ പൂർവ വിദ്യാർഥികളായി മുൻനിര കമ്പനികളിൽ ജോലി ലഭിക്കുന്നവരും ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയിലെയും യു.കെ, കാനഡ, യു.എസ്.എ തുടങ്ങിയയിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നവരും യൂനിഗ്രാഡിന്റെ മാറ്റ് കൂട്ടുന്നു.
സാമൂഹിക ഉത്തരവാദിത്വപ്രവർത്തനങ്ങളിലും വ്യാപൃതമാണ് യൂനിഗ്രാഡ്. റമദാൻ കാലത്ത് വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ബഹ്റൈനിലുള്ള ലേബർ ക്യാമ്പുകളിൽ സൗജന്യ ഭക്ഷണം നൽകി വരുന്നു യൂനിഗ്രാഡ്. ഈദ്, ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ ജീവനക്കാരും മാനേജ്മെന്റും വിദ്യാർഥികളും ചേർന്ന് ഉത്സാഹത്തോടെ കൊണ്ടാടുന്നു. ഇതെല്ലം കുട്ടികളിൽ കാരുണ്യവും മതസൗഹാർദവും വളർത്തി, അവരെ സാമൂഹിക ഉത്തരവാദിത്വബോധം ഉള്ളവരാക്കുന്നു.
വ്യക്തിത്വവികസനം ലക്ഷ്യം വെച്ച് പഠനത്തിനൊപ്പം വിദ്യാർഥികളുടെ കല, കായിക, സർഗവാസനകളെയും ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ മത്സരങ്ങളിൽ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് യൂനിഗ്രാഡിലെ വിദ്യാർഥികൾ. ബഹ്റൈൻ ബ്യൂട്ടി പേജന്റ്, മലേഷ്യ, ബഹ്റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പോസിറ്റീവ് ഇൻഫ്ലുവൻസർ, ഡാൻസ്, ചെസ്, സ്പോർട്സ് മത്സരങ്ങൾ തുടങ്ങി അനവധി മേഖലകളിൽ ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പരിസ്ഥിതിസംരക്ഷണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ഗ്രീൻ കാമ്പസ് എന്ന ആശയത്തോടെ മരങ്ങളും ചെടികളും പൂക്കളും എല്ലാമുള്ള കുളിർമയുള്ള അന്തരീക്ഷമാണ് യൂനിഗ്രാഡിലുള്ളത്. ഇവിടെ വരുമ്പോൾ പോസിറ്റിവ് വൈബാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ പറയുന്നതും ഇതുകൊണ്ടുതന്നെ.
എല്ലാ വർഷവും ബിറ്റ്സ് പിലാനി, വി.ഐ.ടി, തുടങ്ങി ഇന്ത്യയിലെ പല വിഖ്യാത യൂനിവേഴ്സിറ്റികളുടെയും പ്രതിനിധികളെ ബഹ്റൈനിൽ ഒരേ ദിവസം കൊണ്ടുവന്ന് യൂനിഗ്രാഡ് നടത്തുന്ന സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാം ഇന്ത്യയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും യൂനിവേഴ്സിറ്റിയുടെ പ്രതിനിധികളുമായി നേരിട്ട് സംശയനിവാരണം നടത്താനും, സ്പോട്ട് അഡ്മിഷനും സഹായിക്കുന്നു.
കൂടുതൽ അന്തർദേശീയ സഹകരണത്തോടെ പുതിയ പഠന പരിപാടികളും പ്ലേസ്മെൻറ് അവസരങ്ങളും നൽകി വിദ്യാർഥികളുടെ പഠനശേഷമുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ അവസരം നൽകാനുള്ള പദ്ധതി നടപ്പാക്കുമെന്ന് യൂനിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ പറഞ്ഞു. ഉത്തരവാദിത്ത ബോധം ഉള്ള അന്താരാഷ്ട്ര പൗരന്മാരെ വാർത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇഗ്നോയിലേക്കും ഓൺലൈൻ യൂനിവേഴ്സിറ്റികളിലേക്കും അഡ്മിഷൻ പുരോഗമിക്കുന്ന ഈ അവസരത്തിൽ ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ, എം.ബി.എ, എം.കോം തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, ഉപരിപഠന സംബന്ധമായ സംശയ നിവാരണത്തിനുമായി യൂനിഗാഡ് എജുക്കേഷൻ സെന്ററുമായി ബന്ധപ്പെടാം. (ഫോൺ 33537275 / 17344972, ഇ-മെയിൽ info@ugecbahrain.com)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.