42 ???? ????????????? ????? ????? ???????? ????????? ????????? ?????? ??????????????? ???? ???????? ????? ??????? ???? ???? ?????????????????

യുനെസ്കോ ഗ്രാമത്തില്‍ ഉപപ്രധാനമന്ത്രി സന്ദര്‍ശനം നടത്തി 

മനാമ: 42 ാമത് അന്താരാഷ്​ട്ര പൈതൃക സമിതി സമ്മേളനം നടക്കുന്ന യുനെസ്കോ ഗ്രാമം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ സന്ദര്‍ശിച്ചു. യുനെസ്കോ ഗ്രാമത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ പൈതൃക^സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്​സണ്‍ ശൈഖ മിയ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ സ്വീകരിച്ചു. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് ബഹ്റൈന് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈ​​െൻറ സാംസ്കാരിക ഇടം ശക്തിപ്പെടുത്തുന്നതിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും പൈതൃക^-സാംസ്കാരിക അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്​ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ സമ്മേളനം വിജയകരമായി നടത്തുന്നതിന് തയാറാക്കിയ ഒരുക്കങ്ങളില്‍ അദ്ദേഹം അദ്ഭുതം കൂറുകയും ശൈഖ മിയക്ക് പ്രത്യേകം അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.വളരെ സുപ്രധാനമായ ഈ സമ്മേളനത്തിലത്തെുകയും പിന്തുണ അറിയിക്കുകയും ചെയ്ത അദ്ദേഹത്തിന് ശൈഖ മിയ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 
 
Tags:    
News Summary - unesco-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT