Posted On
date_range Updated On
date_range കാർ മോഷ്ടാവിന് രണ്ടുവർഷം തടവ്
മനാമ: കാർ മോഷ്ടിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. ജുഫൈറിൽനിന്ന് മോഷ്ടിച്ച കാർ പിന്നീട് ബിലാദ് അൽ ഖദീമിൽനിന്ന് വാഹന ഉടമക്ക് ലഭിച്ചു. കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വിവിധ വാഹനങ്ങളിൽ ഇടിക്കുന്നതിന്റെയും ഗതാഗതക്കുരുക്കുണ്ടാകുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുരക്ഷ കാമറ ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.