മനാമ: ഗതാഗത നിയമലംഘനം നടത്തി എതിർദിശയിൽ വാഹനമോടിക്കുകയും അപകടം വരുത്തിവെക്കുകയും ചെയ്ത പ്രതിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ലൈസൻസ് ഒരു വർഷത്തേക്ക് താൽക്കാലികമായി റദ്ദാക്കുകയും വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
പരിക്കേൽപ്പിക്കുക, സ്വത്തിന് കേടുപാടുകൾ വരുത്തുക, ഗതാഗതം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ട് വർഷത്തെ ശിക്ഷ കാലാവധിക്കുശേഷം ഒരു വർഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. പ്രതി തെറ്റായ ദിശയിൽ വാഹനമോടിക്കുന്ന വിഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതായിരുന്നു പ്രതിയുടെ പ്രവൃത്തിയെന്നാണ് വിലയിരുത്തിയത്. അന്വേഷണത്തിന് ശേഷമാണ് പ്രതിയെ കോടതിയിലേക്ക് റഫർ ചെയ്തത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും പൊതു സുരക്ഷയെ ബാധിക്കുന്നതുമായ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.