ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

മനാമ: ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർക്ക്​ കോവിഡ്​ -19 സ്​ഥിരീകരിച്ചു. 33ഉം 31ഉം വയസ്സുള്ള രണ്ട്​ യുവാക്കൾക്കാണ്​​ രോഗം സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ പറയുന്നു.

കോവിഡ്​ ബാധിതനായ വ്യക്​തിയുമായി സമ്പർക്കം പുലർത്തിയതുവഴിയാണ്​ 33കാരന്​ രോഗം പകർന്നത്​. ഇയാളുമായി സമ്പർക്കം പുലർത്തിയ 31കാരനും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം സ്​ഥിരീകരിക്കുകയായിരുന്നു.

​ചൊവ്വാഴ്​ച എട്ട്​ പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ചികിത്സയിലുളളവരുടെ എണ്ണം 155 ആയി.

Tags:    
News Summary - two indians are affected with covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.