മനാമ: സെൻട്രൽ മാർക്കറ്റിലേക്ക് ചരക്കുകളുമായി വരുന്ന ട്രെയിലറുകളുടെ പാർക്കിങ് ഏരിയ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരികളോട് നീതി പുലർത്തുമെന്ന് കാപിറ്റൽ മുനിസിപ്പൽ ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി വ്യക്തമാക്കി.
ഈ വർഷം മധ്യത്തോടെ ട്രക്ക് പാർക്കിങ് ഏരിയ നവീകരണ പദ്ധതി പൂർത്തിയാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
നവീകരണം സംബന്ധിച്ച് അദ്ദേഹം കഴിഞ്ഞദിവസം വ്യപാരികളുമായി സംവദിക്കുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തു. ഇദാമ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാർക്കറ്റിലെ വ്യാപാരം ശക്തമാക്കാനും വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഹരിക്കാനും ഇത് വഴിയൊരുക്കും. സെൻട്രൽ മാർക്കറ്റിെൻറ വടക്കു ഭാഗത്തുള്ള 19,000 ചതുരശ്ര മീറ്ററാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. 78 ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. കൂടാതെ, 200 കാറുകൾ പാർക്കു ചെയ്യാൻ ഇവിടെ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദാമക്ക് വിട്ടുകൊടുക്കുന്ന പാർക്കിങ് ഏരിയ ഉപഗോഗപ്പെടുത്തുന്ന ട്രക്കുകൾക്ക് യൂസർ ഫീ ഏർെപ്പടുത്തും.
നിലവിലെ തിരക്ക് ഒഴിവാക്കാനും ട്രക്കുകൾ വെറുതെ നിർത്തിയിടുന്നതും ഒഴിവാക്കാൻ കഴിയുമെന്ന് കരുതുന്നു.
സി.സി ടി.വി കാമറ ഏർപ്പെടുത്തുകയും എൻട്രി, എക്സിറ്റ് ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.