മനാമ: മദ്യാസക്തി മാറ്റാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കഞ്ചാവും ലഹരിമരുന്നായ മെത്തും നൽകിയ കേസിൽ നഴ്സിന്റെ വിചാരണ തുടങ്ങി. ഡീ അഡിക്ഷൻ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസംതന്നെ മദ്യത്തിന് അടിമയായ വയോധികന് ലഹരിമരുന്ന് നൽകിയെന്നാണ് 39കാരനായ സ്വദേശി നഴ്സിനെതിരായ കുറ്റാരോപണം.
രോഗികൾക്ക് ലഹരി മരുന്ന് നിരന്തരം നൽകുകയും ലഹരിക്ക് അടിമയായിക്കഴിഞ്ഞാൽ, മാർക്കറ്റ് വിലയെക്കാൾ ഉയർന്ന നിരക്കിൽ ലഹരി ഉൽപന്നങ്ങൾ വിറ്റ് വൻതുക സമ്പാദിക്കുന്നതായും പ്രോസിക്യൂട്ടർ ഇയാൾക്കെതിരെ കുറ്റം ആരോപിച്ചു. എന്നാൽ, എല്ലാ കുറ്റങ്ങളും വിചാരണക്കിടെ പ്രതി നിഷേധിച്ചു.വയോധികന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കാണുകയും കാറിൽനിന്ന് സിഗരറ്റിന്റേതിൽനിന്ന് വ്യത്യസ്തമായ പുക മണക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണവും വിചാരണയും തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.