മനാമ: വിവിധ ആശുപത്രികളിലുണ്ടായ ചികിത്സാപിഴവുകള്‍ സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗണ്‍സിലിന് കീഴിലുള്ള ‘നാഷണല്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെല്‍ത് സര്‍വീസസ് ആന്‍റ് പ്രൊഫഷണല്‍സ്’ ചീഫ് എക്സിക്യൂട്ടീവ് ഡോ. മര്‍യം അദ്ബി അല്‍ജലാഹിമ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ എന്നിവര്‍ പങ്കെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിറ്റി ചര്‍ച്ച ചെയ്തു. 58 പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 24 പരാതികള്‍ വിവിധ സമിതികളുടെ പരിഗണനക്ക് വിടാന്‍ തീരുമാനിച്ചു. രണ്ട് പരാതികള്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. കേസിലുള്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളാണിതെന്ന് അവര്‍ പറഞ്ഞു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയതിന്‍െറ പേരിലുള്ളതാണ് രണ്ട് കേസുകളും. 48 പരാതികളില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.ഇതില്‍ 28 എണ്ണം സ്വകാര്യ മേഖലക്കെതിരായുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.