മനാമ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ ശക്തിപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശം. നിയമ ലംഘനങ്ങൾക്ക് പുറമേ ഗുരുതരമായ പരിക്കുകളോ മരണങ്ങളോ സംഭവിക്കുന്ന അപകടങ്ങൾക്കും ശിക്ഷകൾ ശക്തിപ്പെടുത്താൻ ആവശ്യമായ നിയമനിർമാണം കൊണ്ടുവരാനാണ് കിരീടാവകാശിയുടെ നിർദേശം.
പൊതുജന സുരക്ഷ വർധിപ്പിക്കാനും ഗതാഗതസംബന്ധമായ അപകടങ്ങൾ കുറക്കാനുമുള്ള സർക്കാറിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിർദേശം. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ നടപടി നിയമങ്ങൾ നവീകരിക്കാനും കർശനമായ പിഴകൾ ചുമത്താനും അനുവദിക്കും. സാമൂഹിക സുരക്ഷയുടെയും ക്ഷേമത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും കിരീടാവകാശി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.