മുഫീദ, മസീറ നജാഹ്, ഷഫ്ന തയ്യിബ് , അനീഷ യൂസുഫ്
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വനിത വിഭാഗം റിഫ ഏരിയ 'ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്' എന്ന തലക്കെട്ടിൽ റമദാനിൽ സ്ത്രീകൾക്കായി നടത്തിയ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു.
ഖുർആനിലെ സൂക്തങ്ങളും ചരിത്ര വനിതകളെയും ആസ്പദമാക്കി പുറത്തിറക്കിയ വീഡിയോകൾ അവലംബിച്ചാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. മത്സരത്തിൽ മുഫീദ ഒന്നാം സ്ഥാനവും മസീറ നജാഹ് രണ്ടാം സ്ഥാനവും ഷഫ്ന തയ്യിബ്, അനീഷ യൂസുഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഏരിയ ഓർഗനൈസർ ഷാനി റിയാസ്, സെക്രട്ടറി സൗദ പേരാമ്പ്ര, സമിതി അംഗങ്ങളായ നാസ്നീൻ അൽത്താഫ്, സോന സകരിയ, ശിഫ സാബിർ, ഷാനി സക്കീർ എന്നിവർ മൽസരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.