ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്നലെ നടന്ന ഇൻഡോ - ബഹറൈൻ നൃത്ത പരിപാടിയിൽ മേതിൽ ദേവിക മോഹിനിയാട്ടം അവതരിപ്പിക്കുന്നു - ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഇൻഡോ -ബഹ്റൈൻ ഫെസ്റ്റിവലിന്റെ നാലാം ദിവസമായ ഇന്ന് പ്രമുഖ നർത്തകിയും സിനിമ-സീരിയൽ നടിയുമായ ആശാ ശരത്തും മകൾ ഉത്തര ശരത്തും പരിപാടി അവതരിപ്പിക്കും. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ആശാ ശരത്ത് ഭരതനാട്യത്തിൽ വിസ്മയം തീർക്കുന്ന അതുല്യപ്രതിഭ കൂടിയാണ്.
സൂക്ഷ്മ മുദ്രകളും ചലനങ്ങളും നിറഞ്ഞ ഭരതനാട്യത്തെ തന്റെ സ്വതഃസിദ്ധമായ ഭാവാഭിനയംകൊണ്ടും വൈകാരിക മുഹൂർത്തങ്ങളുടെ സൂക്ഷ്മ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയായ ആശാ ശരത്തും മകൾ ഉത്തരയും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരത്തിന് ഏവരെയും കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.