ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി ബഹ്റൈനിലെത്തിയ പേരോട് അബ്ദുറഹ്മാൻ സഖാഫിയെ ഐ.സി.എഫ് പ്രവർത്തകർ സ്വീകരിക്കുന്നു
മനാമ: ഐ.സി.എഫ് സംഘടിപ്പിക്കുന്ന പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി ബഹ്റൈനിലെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
‘വിശുദ്ധ ഖുർആൻ: മാനവരാശിക്ക് വെളിച്ചം’ ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് രണ്ടു ദിവസത്തെ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്വീഫി, വി.പി.കെ അബൂബക്കർ ഹാജി, മുസ്തഫ ഹാജി കണ്ണപുരം, അലി മുസ്ലിയാർ, ജമാൽ വിട്ടൽ, മുഹമ്മദ് ഹാജി, റഫീക്ക് മുസ്ലിയാർ, ഫൈസൽ ചെറുവണ്ണൂർ, കലന്തർ ശരീഫ്, ബഷീർ ഹിശാമി ക്ലാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.