ഡോ. ഹനഫി അലി ജിബാലി
മനാമ: ഈജിപ്ത് പാർലമെന്റ് സ്പീക്കർ ഡോ. ഹനഫി അലി ജിബാലിയുടെ നേതൃത്വത്തിൽ എം.പിമാരുടെ സംഘം ബഹ്റൈൻ സന്ദർശനത്തിനെത്തുന്നു. ബഹ്റൈൻ പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന്റെ ക്ഷണം സ്വീകരിച്ചാണ് സംഘം ബഹ്റൈനിലെത്തുക. ഈജിപ്ത് സംഘവുമായി സൈനലിന്റെ നേതൃത്വത്തിൽ ബഹ്റൈൻ പാർലമെന്റ് സംഘം ചർച്ചകൾ നടത്തുകയും പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്യും. പാർലമെന്ററി ജനാധിപത്യ മേഖലയിൽ പരസ്പര സഹകരണം സാധ്യമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.