വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്​ കീഴിലുള്ള മൂന്നാമത്​ ഉപഭോക്​തൃ സേവന കേ​ന്ദ്രം മ​ന്ത്രി

സായിദ്​ ബിൻ റാഷിദ്​ അൽ സയാനി ഉദ്​ഘാടനം ​ചെയ്യുന്നു

മൂന്നാമത് ഉപഭോക്തൃ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മനാമ: വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മൂന്നാമത് ഉപഭോക്തൃ സേവന കേന്ദ്രം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു.

മന്ത്രാലയത്തോട് ചേർന്നുതന്നെയാണ് ഇത് പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സേവനം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്താനുമാണ് പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യയും പുതിയ രീതികളും അവലംബിച്ച് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് ശ്രമിക്കും.

മന്ത്രാലയവും വ്യാപാരികളും തമ്മിൽ മെച്ചപ്പെട്ട സഹകരണം സാധ്യമാക്കുകയും അതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത ഖുബ്ബൂസ് നിർമിക്കുന്ന ബേക്കറികളുടെ അംഗീകാരത്തിനുള്ള അപേക്ഷ നൽകാനും വിവിധ കച്ചവട സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്കുള്ള അനുമതി ലഭിക്കാനും സേവന കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.  

Tags:    
News Summary - third customer service center was inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.