'റ​യ്യാ​ൻ സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2025' ഫ്ലാ​ഗ് ഓ​ഫ് ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് മെ​മ്പ​ർ ശൈ​ഖ് ബ​ദ​ർ

സ്വാ​ലി​ഹ് അ​ൽ ത​മീ​മി നി​ർ​വ​ഹി​ക്കു​ന്നു

റയ്യാൻ സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയം - ശൈഖ്‌ ബദർ സ്വാലിഹ്

മനാമ: ജന്മ നാടും കടന്ന് ജീവിത സന്ധാരണത്തിനായി ബഹ്റൈനിലെത്തിയ മലയാളികൾ അവരുടെ കുട്ടികളുടെ മത സാംസ്കാരിക ജീവിതം കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അച്ചടക്കവും കെട്ടുറപ്പുമുള്ള സാമൂഹ്യ നിർമ്മിതിക്ക് മത പഠനം ഏറെ അത്യന്താപേക്ഷിതമാണെന്നും റയ്യാൻ സ്റ്റഡി സെന്റർ പോലുള്ള സ്ഥാപനങ്ങൾ ഈ കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ ഏറെ അഭിനന്ദനീയമാണെന്നും ബഹ്‌റൈൻ പാർലമെന്റ് മെമ്പർ ശൈഖ് ബദർ സ്വാലിഹ് അൽ തമീമി അഭിപ്രായപ്പെട്ടു. 'മലബാരികൾ എന്നും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസത്തോടൊപ്പം അവരുടെ കായികക്ഷമത സംരക്ഷിക്കാനാവശ്യമായ മെഗാ സ്പോർട്സ് ഫെസ്റ്റുകൾ സംഘടിപ്പിച്ചു. മറ്റുള്ള പ്രവാസി സമൂഹത്തിൽ നിന്നുമവർ വേറിട്ട് നിൽക്കുകയാണ്. ഇത്തരത്തിലുള്ള മെഗാ ഇവന്റുകൾ നടത്താനുള്ള സംഘാടന മികവും പ്രവർത്തന പാടവവും ഞങ്ങൾ വളരെ അസൂയയോടെയാണ് നോക്കിക്കാണുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു. റയ്യാൻ സെന്ററും അൽ മന്നായി മലയാള വിഭാഗവും സംയുക്തമായി ഹമല സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2025' ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അൽ മന്നായി സെന്റർ സയന്റിഫിക് ഡയറക്ടർ ഡോ. സഅദുല്ലാ അൽ മുഹമ്മദി അത് ലറ്റുകളുടെ ലൈൻഅപും വിവിധ സ്‌കോഡുകളുടെ ക്രമീകരണങ്ങളും വീക്ഷിച്ചു. ‘ശക്തനായ ഒരു മുസ് ലിമാണ് അശക്തനെക്കാൾ ഉത്തമൻ ’ എന്ന പ്രവാചക വചനം അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ജീവിതത്തിന്റെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനാവശ്യമായ പല മുഹൂർത്തങ്ങളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതുപോലുള്ള സന്ദർഭങ്ങൾ സമ്മാനിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. അൽ മന്നായി മലയാള വിഭാഗം പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസും ഡോ. സഅദുല്ലയും ചേർന്ന് റയ്യാൻ സ്പോർട്സ് ഫെസ്റ്റിന്റെ മൊമെന്റോ ഷെയ്ഖ് ബദർ സ്വാലിഹിന് സമ്മാനിച്ചു.

രക്ഷിതാക്കളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്ത മെഗാ സ്പോർട്സിൽ നീല, പച്ച, എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റയ്യാൻ സെന്റർ ചെയർമാൻ വി.പി. അബ്ദുൽ റസാഖ്, യാക്കൂബ് ഈസ, ഹംസ കെ. ഹമദ്, എം.എം. രിസാലുദ്ദീൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. അബ്ദുൽ സലാം ചങ്ങരം ചോല, തൗസീഫ് അഷ്‌റഫ്, നഫ്സിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സജ്ജാദ് ബിൻ അബ്ദു റസാഖ്, നഫ്സിൻ, സുഹാദ് ബിൻ സുബൈർ, സാദിഖ്‌ ബിൻ യഹ്‌യ എന്നി ഹൗസ് ലീഡർമാർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്പോർട്സ് ഈവന്റ് വൻ വിജയമാക്കാൻ വിവിധ സഹായ സഹകരണങ്ങൾ നൽകിയ സ്പോൺസർമാർക്കും ഹൗസ് മാനേജേഴ്‌സിനും ജഡ്ജസിനും വളണ്ടിയേഴ്‌സിനും അവരുടെ അസിസ്റ്റന്റുമാരായി പ്രവർത്തിച്ചവർക്കും അധ്യാപികാ അധ്യാപകർക്കും രക്ഷിതാക്കൾക്കും റയ്യാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം നന്ദി അറിയിച്ചു.

Tags:    
News Summary - The work of the Rayyan Study Center is commendable - Sheikh Badr Saleh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.