മനാമ: ഇറാനിലെ ഷീറാസ് പട്ടണത്തിലെ ആരാധനാലയത്തിനുനേരെയുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
സംഭവത്തിൽ ജീവാപായവും പരിക്കുമുണ്ടായിട്ടുണ്ട്. മരണപ്പെട്ടവർക്കായി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു. തീവ്രവാദത്തിന്റെ മുഴുവൻ രീതികൾക്കെതിരെയും ശക്തമായി നിലകൊള്ളുന്നതിനുള്ള
മുന്നറിയിപ്പാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മത ശാസനകൾക്കും മാനവികതക്കും മൂല്യസങ്കൽപങ്ങൾക്കും എതിരായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനും തീവ്രവാദ രീതികളെ ചെറുത്തുതോൽപിക്കാനും സാധിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഇറാൻ സർക്കാറിന് നൽകുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.