Posted On
date_range Updated On
date_range മുഹറഖിൽ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ആക്രമണം
മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിൽ വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. ആളപായമോ മറ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.