തിങ്കളാഴ്ച രാത്രി പെയ്ത മഴ (ചിത്രം: അൽ അയ്യാം)
മനാമ: ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചമുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. ഇടയ്ക്കിടെയുള്ള മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിയും മിന്നലും അനുഭവപ്പെട്ടു. രാത്രിയോടെ മഴയുടെ ശക്തി വർധിക്കുകയും അന്തരീക്ഷത്തിൽ മേഘാവൃതമായ അവസ്ഥ നിലനിൽക്കുകയും ചെയ്തു. താപനിലയിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടലുകൾ പ്രകാരം, വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരും. വെള്ളിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
കുറഞ്ഞ താപനില ഏകദേശം 16 ഡിഗ്രി സെൽഷ്യസും, ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും വരെയായിരിക്കും. രാത്രിയിലും പുലർച്ചയും തണുത്ത കാലാവസ്ഥ അനുഭവപ്പെടും. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് വീശുന്ന കാറ്റിന്‍റെ വേഗത മണിക്കൂറിൽ 7 മുതൽ 12 നോട്ടുകൾ വരെയായിരിക്കും. ചില സമയങ്ങളിൽ ഇത് 15 മുതൽ 20 നോട്ടുകൾ വരെയായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.