സഹായഹസ്തവുമായി 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്'

മനാമ: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്. ബഹ്റൈനിലെ ടുബ്ലി പ്രദേശത്തുള്ള താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയുന്ന 55 താഴ്ന്ന വരുമാനക്കാരായ സ്ത്രീ തൊഴിലാളികളെ സംഘടനയുടെ പ്രതിനിധികൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.

ദുഷ്‌കരമായ ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക എന്നത് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾ അറിയിച്ചു. സഹായം ആവശ്യമുള്ള പരമാവധി ആളുകളിലേക്ക് വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള സേവനങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിചേർത്തു.

Tags:    
News Summary - 'Lights of Kindness' with a helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.