മനാമ: ബഹ്‌റൈൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് സഹായകരമായി ഗൾഫ് എയർ പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. മാർച്ച് 11 മുതൽ സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രീകരിച്ച് ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. ബഹ്‌റൈനിലേക്ക് വരാനോ പോകാനോ അർഹതയുള്ള യാത്രക്കാർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഗൾഫ് എയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് വഴി യാത്രക്കാർക്ക് ബുക്കിംഗിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സർവീസുകളിൽ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാർക്ക് ബഹ്‌റൈനും ദമ്മാമും തമ്മിലുള്ള യാത്രാ സൗകര്യം ഗൾഫ് എയർ ഒരുക്കുന്നതാണ്. ബുക്കിംഗ് സ്ഥിരീകരണം ലഭിക്കാത്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.
ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള പതിവ് വിമാന സർവീസുകൾ ഇപ്പോഴും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വ്യോമാതിർത്തി സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ സാധാരണ സർവീസുകൾ പുനരാരംഭിക്കൂ. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും http://gulfair.com/special-flights.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.