ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിലെ ജനവാസ കേന്ദ്രങ്ങൾ, സാമ്പത്തിക-എണ്ണ കേന്ദ്രങ്ങൾ, കടൽജല ശുദ്ധീകരണ പ്ലാന്‍റുകൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റമദാൻ മാസത്തിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ മനഃപൂർവ്വമായ പ്രകോപനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. മനാമ, സിത്ര തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊതു-സ്വകാര്യ സ്വത്തുക്കൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളോടുള്ള മര്യാദകളെ മാനിക്കാതെ ഇറാൻ നടത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബഹ്‌റൈൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Bahrain condemns attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.