ആശങ്ക വേണ്ട; അവശ്യ സാധനങ്ങള്‍ മതിയായ രീതിയില്‍ സ്റ്റോക്കുണ്ട് -നെസ്‌റ്റോ മാനേജ്‌മെന്റ്

മനാമ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ബഹ്‌റൈനിലെ പ്രമുഖ റീട്ടെയ്ല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോ അറിയിച്ചു. രാജ്യത്തെ എല്ലാ നെസ്റ്റോ ഔട്ട്‌ലെറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ സാധനങ്ങളും മതിയായ രീതിയില്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകുകയോ അനാവശ്യമായി സാധനങ്ങള്‍ സംഭരിക്കുകയോ ചെയ്യേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നെസ്റ്റോയില്‍ ദിവസേന പുതുതായി എത്തുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ദൈനംദിന ആവശ്യസാധനങ്ങളും ഷെല്‍ഫുകളില്‍ ലഭ്യമാക്കാന്‍ നെസ്‌റ്റോ ടീം അംഗങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാധനങ്ങളുടെ വില സ്ഥിരതയോടെയും ന്യായമായ രീതിയിലും തന്നെയാണ് തുടരുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി മതിയായ സ്റ്റോക്ക് ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ സാധാരണ രീതിയില്‍ തന്നെ ഉത്തരവാദിത്തത്തോടെ ഷോപ്പിങ് നടത്തണമെന്നും അങ്ങനെ ചെയ്താല്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായകരമാകുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും അവശ്യ സാധനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമാണ് വലിയ മുന്‍ഗണന നല്‍കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഉത്തരവാദിത്വത്തോടെയും കരുതലോടെയും നല്‍കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണാണെന്നും നെസ്റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Don't worry; essential items are in sufficient stock - Nesto Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.