ശ്രീനാരായണ കൾചറൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽനിന്ന്
മനാമ: വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് ഗുരുദേവ ദർശനങ്ങളെയും കൃതികളെയും പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും വേണ്ടി എസ്.എൻ.സി.എസ് ആത്മീയ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗം കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടത്തപ്പെട്ടു. പരിപാടിക്ക് അസി.ജനറൽ സെക്രട്ടറി ഷൈൻ ചെല്ലപ്പൻ സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി, വെൽനസ് സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. നീതു പ്രസാദ്, ജയശ്രീ കൃഷ്ണകുമാർ എന്നിവർ ഗുരുദേവ ദർശനങ്ങളെ വിശദീകരിച്ചു. അജിത പ്രകാശ് മുഖ്യ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.