റ​യ്യാ​ൻ സെ​ന്‍റ​ർ സ​മ്മ​ർ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ്റ്റ​ഡി ടൂ​ർ

റയ്യാൻ സെന്‍റർ സമ്മർ ക്യാമ്പ് സമാപിച്ചു

മനാമ: റയ്യാൻ സെന്‍റർ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ബഹ്‌റൈൻ ഇന്‍റർനാഷനൽ മ്യൂസിയത്തിലേക്ക് നടത്തിയ സ്റ്റഡി ടൂറിൽ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പഴയ തലമുറയുടെ ജീവിതശൈലിയും മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു.

പേഴ്സനാലിറ്റി ഡെവലപ്മെന്‍റ്, ടൈം മാനേജ്മെന്‍റ്, സൈബർ സെക്യൂരിറ്റി അടിസ്ഥാന പാഠങ്ങൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തി. വിവിധ കലാപരിപാടികളും പെയിന്‍റിങ്, ചിത്രരചന, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.

വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും മറ്റൊരവസരത്തിൽ നൽകുമെന്ന് കൺവീനർ ബിനു ഇസ്മായിൽ പറഞ്ഞു. റയ്യാൻ സെന്‍റർ നടത്തിവരുന്ന ഓഫ്‌ലൈൻ മദ്റസ ക്ലാസുകൾ വെള്ളിയാഴ്ചയും ഓൺലൈൻ മദ്റസ ക്ലാസുകൾ സെപ്റ്റംബർ 17നും ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Tags:    
News Summary - The Ryan Center Summer Camp has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.