ശൈ​ഖ്​ ഹ​സ്സ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്

യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ചി​ച്ചു

മ​നാ​മ: യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ ഹ​സ്സ​ ബി​ൻ സു​ൽ​ത്താ​ൻ ബിൽ സായിദ് ആ​ൽ ന​ഹ്​​യാ​ന്‍റെ വേ​ർ​പാ​ടി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​റി​യി​ച്ചു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ​ക്ക് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ്ര​ത്യേ​ക​മാ​യി അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

പ​രേ​ത​ന്‍റെ പ​ര​ലോ​ക​മോ​ക്ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ക്ഷ​മ​യും സ​ഹ​ന​വും പ്ര​ദാ​നം ചെ​യ്യ​​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The rulers of the UAE royal family saddened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.