തൊഴിൽ വിപണിയിൽ യുവജനങ്ങളുടെ പങ്ക് നിർണായക ശക്തിയായി തുടരുന്നു

മനാമ: ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ യുവജനങ്ങളുടെ പങ്ക് നിർണായക ശക്തിയായി തുടരുന്നുവെന്ന് റിപ്പോർട്ട്. 2025-ന്റെ ആദ്യ പാദത്തിലെ പുതിയ സർക്കാർ വിവരങ്ങൾ അനുസരിച്ച് ബഹ്‌റൈനി ജീവനക്കാരിൽ പത്തിൽ ഏഴുപേരും 40 വയസ്സിൽ താഴെയുള്ളവരാണ്. പൊതു-സ്വകാര്യ മേഖലകളിലായി 155,596 ബഹ്‌റൈനികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 107,963 പേരും 40 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.

പൊതുമേഖലയിൽ ജോലി ചെയ്യുന്ന 51,138 ബഹ്‌റൈനികളിൽ 30,470 പേരും (60%) 40 വയസ്സിൽ താഴെയുള്ളവരാണ്. എന്നാൽ, സ്വകാര്യമേഖലയിൽ 104,458 ജീവനക്കാരുള്ളതിൽ 77,493 പേരും (74.1%) 40 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. തൊഴിലാളികളിൽ ഏറ്റവും കൂടുതൽ 30 നും 39 നും ഇടയിൽ പ്രായമുള്ളവരാണ് (41%). തൊട്ടുപിന്നിൽ 20 നും 29 നും ഇടയിലുള്ളവർ (28%) വരുന്നു. 20 വയസ്സിൽ താഴെയുള്ള ബഹ്‌റൈനി തൊഴിലാളികൾ 1,140 പേർ മാത്രമാണ്, ഇത് ആകെ തൊഴിലാളികളുടെ 0.7% ആണ്. തൊഴിലാളികളുടെ എണ്ണത്തിൽ പുരുഷന്മാരാണ് കൂടുതൽ, 58% (89,886 പേർ). സ്ത്രീകളുടെ എണ്ണം 42% (65,710 പേർ) ആണ്. 40 നും 49 നും ഇടയിൽ പ്രായമുള്ള ബഹ്‌റൈനികൾ 34,055 (22%) ഉം, 50 നും 59 നും ഇടയിലുള്ളവർ 11,583 (7%) ഉം ആണ്. സ്വകാര്യമേഖലയിൽ യുവ ബഹ്‌റൈനികളുടെ ശക്തമായ സാന്നിധ്യമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - The role of youth in the labor market continues to be a crucial force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.