പാപ്പ സ്വപ്നഭവനം ‘സുവർണം 2025’ പരിപാടിയിൽനിന്ന്
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ ബി.എം.സിയുടെയും യൂനികോൺ ഇവന്റ്സിന്റെ സഹകരണത്തോടെ ഗൾഫ് എയർ ക്ലബിൽ നടത്തപ്പെട്ട സുവർണം 2025 മ്യൂസിക് ഇവന്റ് മലയാളികൾ ആഘോഷമാക്കി.
അസോസിയേഷൻ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു. വി അധ്യക്ഷനായിരുന്നു. കോന്നി എം.എൽ.എ അഡ്വക്കറ്റ് കെ.യു. ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രോഗ്രാം കൺവീനർ വിനീത് എല്ലാവർക്കും നന്ദി അറിയിച്ചു.
ട്രഷറർ സുഭാഷ് തോമസ്, ജോയന്റ് സെക്രട്ടറി സിജി തോമസ്, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയന്റ് ട്രഷറർ ദയാ ശ്യാം, രക്ഷാധികാരി സക്കറിയ സാമുവൽ, സീനിയർ മെംബേഴ്സ് മോനി ഓടികണ്ടത്തിൽ, വർഗീസ് മോടിയിൽ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ നാട്ടിൽ നിർമിച്ചു നൽകുന്ന വീടിന്റെ എഗ്രിമെന്റ് മീറ്റിങ്ങിൽ ജനീഷ് കുമാർ എം.എൽ.എ വർഗീസ് മോടിയിലിനു കൈമാറി. രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ടീമിന്റെ മ്യൂസിക്കൽ ഫ്യൂഷൻ ഹാളിൽ നിറഞ്ഞു കവിഞ്ഞ ആയിരക്കണക്കിന് ജനങ്ങളെ സന്തോഷിപ്പിച്ചു. പ്രോഗ്രാം വിജയമാക്കി തീർത്ത എല്ലാ ആൾക്കാരോടും പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.