മനാമ: ബജറ്റ് നിർദേശങ്ങളിൽ സ്വദേശികളുടെ ജീവിതനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ സർക്കാറും പാർലമെന്റും തമ്മിൽ ധാരണയിലെത്തി. കഴിഞ്ഞ ദിവസം ചേർന്ന ബജറ്റ് സംയുക്ത കമ്മിറ്റിയിലാണ് വിവിധ വിഷയങ്ങളിൽ ധാരണയിലെത്തിയത്. സർക്കാർ ജീവനക്കാർക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബോണസ് വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ 60 ദിനാർ ബോണസ് കിട്ടുന്നവർക്ക് 100 ദിനാറായി വർധിപ്പിക്കും.
50 ദിനാർ കിട്ടുന്നവരുടേത് 85 ദിനാറാക്കി വർധിപ്പിക്കാനുമാണ് തീരുമാനം. പെൻഷനായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ബോണസ് 1500 ദിനാറിൽ കുറവുള്ളവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 150 ദിനാറിന് പകരം 190 ദിനാറാക്കും. 125 ദിനാർ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് 165 ദിനാറും 100 ദിനാർ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് 140 ദിനാറും 75 ദിനാറുള്ളവർക്ക് 115ഉം 50 ലഭിക്കുന്നവർക്ക് 90മായി ബോണസ് ഉയരും. അംഗപരിമിതർക്ക് ലഭിക്കുന്ന പ്രത്യേക ബോണസ് 100 ദിനാറിൽനിന്നും 200 ആയും ഉയർത്തും. ഇടത്തരം അംഗപരിമിതിയാണെങ്കിൽ 140ഉം ഉയർന്ന അളവിലുള്ള അംഗപരിമിതിയാണെങ്കിൽ 200 ദിനാറും ചെറിയ രൂപത്തിലുള്ളതാണെങ്കിൽ 100 ദിനാറും ബോണസ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.