മനാമയിൽ താമസ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം: ഒരു മരണം, എട്ടുപേർക്ക് പരിക്ക്

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച പുലർച്ച മനാമയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 29കാരിയായ സ്വദേശി വനിതയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുനേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.

ബഹ്‌റൈനിൽ ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാർച്ച് രണ്ടിന് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ തകർത്തതിനെത്തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ച് ബംഗ്ലാദേശ് സ്വദേശിയായ അബുൾ മോഹ്‌സിൻ താരിഖ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു.

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Iranian attack on residential building in Manama: One dead, eight injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.