മനാമ: ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ ആവശ്യത്തിനായി പണം പിരിക്കാനുള്ള പെർമിറ്റിന്റെ കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി അവസാനിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ സാമ്പത്തിക ഓഡിറ്റിങ് നടത്തണമെന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പിരിവ് സംബന്ധിച്ച് പാർലമെന്റിൽ ബസ്മ മുബാറക്കിന്റെ ചോദ്യത്തിന് മറുപടിയായി സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി പറഞ്ഞു.
പൊതുപണത്തിന്റെ അതേ രീതിയിൽ ഫണ്ടുകൾ തരംതിരിക്കുന്നതിനാൽ ജീവകാരുണ്യ ഫണ്ട് പിരിവ് അനുവദിക്കുന്നതിനോടൊപ്പം പിരിവുകൾ നിയമത്തിന്റെ പരിധിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പിരിവിന് പെർമിറ്റ് ലഭിക്കാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. പൂർണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ മന്ത്രാലയം 30 ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷിക്കുന്നത് വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഭാവന സ്വീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.