കഴിഞ്ഞദിവസം വിദ്യാർഥികൾ നടത്തിയ പഠനയാത്രയിൽനിന്ന് 

വിദ്യാർഥികൾക്ക് പഠനയാത്രയൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം

മനാമ: ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന്റെ ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പഠിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിനാണ് സന്ദർശനം.

കഴിഞ്ഞദിവസം വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്രയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. അവധിദിനങ്ങളിൽ നടത്തുന്ന സന്ദർശന പരിപാടി വർഷം മുഴുവൻ നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്കൂൾ പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളെ പങ്കെടുപ്പിച്ച് സാമൂഹിക അവബോധമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. രാജ്യത്തെ മ്യൂസിയങ്ങൾ, ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട്,

റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫിസ് തുടങ്ങി വിവിധ സ്ഥലങ്ങൾ വിദ്യാർഥികൾ സന്ദർശിക്കും. സമൂഹത്തിന് സേവനം നൽകുന്ന വിവിധ ഓഫിസുകൾ സന്ദർശിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സാമൂഹിക സേവനത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാനാകും. 

Tags:    
News Summary - The Ministry of Education has arranged a study tour for the students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.