ബഹ്‌റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി സ്വീകരിക്കുന്നു

നിയുക്ത ഇന്ത്യൻ അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

മനാമ: ബഹ്‌റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു. പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അധിഷ്‌ഠിതമായ ബഹ്‌റൈൻ-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ ആഴം, മന്ത്രി അനുസ്മരിച്ചു.

പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ബഹ്‌റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ തന്റെ രാജ്യത്തിന്റെ താൽപ്പര്യം അറിയിച്ച വിനോദ് കെ. ജേക്കബ്, ബഹ്റൈൻ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - The Indian Ambassador was received by the Foreign Affairs Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.