എവറസ്റ്റ് കീഴടക്കിയ ബഹ്റൈൻ സംഘം
Posted On
date_range Updated On
date_range എവറസ്റ്റ് കീഴടക്കിയ സംഘവുമായി ഹമദ് രാജാവ് ടെലിഫോണിൽ സംസാരിച്ചു
മനാമ: എവറസ്റ്റ് കീഴടക്കിയ സംഘവുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ടെലിഫോണിൽ സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
റോയൽ ഗാർഡിന് കീഴിലുള്ള ടീമാണ് എവറസ്റ്റ് കീഴടക്കിയത്. അഭിമാനകരമായ നേട്ടം കൈവരിക്കാനായതിലുള്ള സന്തോഷം റോയൽ ഗാർഡ് കമാൻഡർ ക്യാപ്റ്റൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമുയർത്തിയാണ് സംഘം എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ടത്. ഓരോ ബഹ്റൈനിക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിതെന്നും ഹമദ് രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.