ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രലിന്റെയും ആദ്യ ഫലപ്പെരുന്നാളിന്റെയും ഭാരവാഹികള്‍ സമീപം
മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ദിവസം സമര്പ്പണശുശ്രൂഷയോടെ കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാദര്‍ തോമസ് കുട്ടി പി.എൻ, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, ഹാര്‍വെസ്റ്റ് ഫെസ്റ്റിവൽ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനർമാരായ ജേക്കബ് കൊച്ചുമ്മൻ, ബിനോയ് ജോർജ്, സെക്രട്ടറി ബിനു ജോര്‍ജ്, കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹതരായിരുന്നു.
ഒക്ടോബര്‍ 31ന് ബഹ്റൈൻ കേരളീയ സമാജത്തില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, രുചികരമായ ഭക്ഷണശാലകള്‍, ഫ്ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, ഡാന്‍സ്, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനങ്ങള്‍, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വടംവലി മത്സരം എന്നിവ ഉണ്ടാകും. വൈകീട്ട് പൊതുസമ്മേളനത്തിനുശേഷം കേരളത്തിലെ പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.