മനാമ: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കേസ് നേരിട്ടിരുന്ന ഒരു ഏഷ്യൻ പ്രവാസിയുടെ രേഖകൾ നിയമപരമാക്കി മാറ്റിയെടുത്ത് മറിയം അൽ ഖാജ ലോ ഫേം ആൻഡ് ലീഗൽ കൺസൾട്ടൻസി. താമസ- തൊഴിൽ രേഖകളിൽ നിയമപരവും ഭരണപരവുമായ പ്രശ്‌നങ്ങൾ നേരിട്ട പ്രവാസിക്കുവേണ്ടി, സ്ഥാപനം സെക്കൻഡ് മൈനർ ക്രിമിനൽ കോടതിക്ക് മുമ്പാകെ ആവശ്യമായ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി. നിയമത്തിന് അനുസൃതമായി പ്രവാസിയുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും നീതിയും പൂർണമായ നിയമ പരിരക്ഷയും ഉറപ്പാക്കിയുമാണ് സ്ഥാപനം വാദിച്ചത്.
കൂടാതെ, ബഹ്‌റൈൻ നിയമങ്ങൾക്കനുസൃതമായി പ്രവാസിയുടെ താമസമാറ്റങ്ങൾ വരുത്തുന്നതിനുവേണ്ടി നാഷനാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് അധികൃതരുമായി ചേർന്ന് ഭരണപരമായ നടപടിക്രമങ്ങളും നിയമസംഘം പൂർത്തിയാക്കി. നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അർഹനാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, നിയമനടപടികളിലൂടെയും ഭരണപരമായ നടപടിക്രമങ്ങളിലൂടെയും (പാസ്‌പോർട്ട്, റെസിഡൻസി അധികൃതർ) അദ്ദേഹത്തിന്റെ പദവി സാധുവാക്കി മാറ്റുന്ന പ്രക്രിയയാണിത്.
സമഗ്രവും കൃത്യതയുള്ളതുമായ നിയമപരിഹാരങ്ങൾ നൽകുന്നതിലും നീതിന്യായ, ഔദ്യോഗിക സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രഫഷണലിസത്തോടെ ക്ലയിന്റുകളെ പ്രതിനിധീകരിക്കുന്നതിലും തങ്ങൾക്കുള്ള പ്രതിബദ്ധത ഈ നേട്ടം അടിവരയിടുന്നുവെന്ന് മറിയം അൽ ഖാജ ലോ ഫേം ആൻഡ് ലീഗൽ കൺസൾട്ടൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.