ഇ​ര​ട്ട​ക​ളാ​യ മ​റി​യം ഫ​സ​ലും മ​ർ​വ

ഫ​സ​ലും വി​ജ​യി​ച്ച സ്ഥാ​നാ​ർ​ത്ഥി

അ​ഡ്വ​. ഇ​ന്ദി​രയോ​ടൊ​പ്പം

ആ​​ദ്യ​​വോ​​ട്ട് ന​​ൽ​​കി​​യ സ്ഥാ​​നാ​​ർ​​ഥി ജ​​യി​​ച്ചു

മ​​നാ​​മ: പ്ര​​വാ​​സി ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ലും ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കു​​ചേ​​ർ​​ന്ന് ബ​​ഹ്‌​​റൈ​​നി​​ലെ ഒ​​രു മ​​ല​​യാ​​ളി കു​​ടും​​ബം. ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ന്നി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി എ​​ന്ന​​തി​​ന് പു​​റ​​മേ ത​​ങ്ങ​​ൾ വോ​​ട്ട് ചെ​​യ്ത സ്ഥാ​​നാ​​ർ​​ഥി അ​​ഡ്വ. ഇ​​ന്ദി​​ര വി​​ജ​​യി​​ച്ച​​തി​​ന്‍റെ​​യും സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ഈ ​​മൂ​​ന്നു​​പേ​​ർ.

ബ​​ഹ്‌​​റൈ​​നി​​ൽ പ്ര​​വാ​​സി​​യാ​​യ ഫ​​സ​​ൽ ഭാ​​യി​​യു​​ടെ മ​​ക്ക​​ളാ​​യ മ​​റി​​യം ഫ​​സ​​ൽ, മ​​ർ​​വാ ഫ​​സ​​ൽ, സ​​ഫാ ഫ​​സ​​ൽ എ​​ന്നി​​വ​​രാ​​ണ് ക​​ണ്ണൂ​​ർ കോ​​ർ​​പ​​റേ​​ഷ​​നി​​ലെ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്/​​മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി നാ​​ട്ടി​​ലെ​​ത്തി​​യ​​തും വി​​ജ​​യ​​ത്തി​​ൽ പ​​ങ്കു​​ചേ​​ർ​​ന്ന​​തും. ക​​ണ്ണൂ​​ർ കോ​​ർ​​പ​​റേ​​ഷ​​നി​​ലെ 53ാം വാ​​ർ​​ഡി​​ലാ​​ണ് മൂ​​വ​​രും വോ​​ട്ട് ചെ​​യ്ത​​ത്. ഇ​​ത്ര​​യും​​കാ​​ലം ടെ​​ലി​​വി​​ഷ​​നി​​ലൂ​​ടെ​​യും മ​​റ്റും മാ​​ത്രം ക​​ണ്ടി​​ട്ടു​​ള്ള വോ​​ട്ടി​​ങ് രീ​​തി​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​ക​​ളും ആ​​വേ​​ശ​​ങ്ങ​​ളും ആ​​ദ്യ​​മാ​​യി നേ​​രി​​ട്ട് ക​​ണ്ട​​പ്പോ​​ൾ അ​​ത്ഭു​​ത​​വും കൗ​​തു​​ക​​വും തോ​​ന്നി​​യെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു. ത​​ങ്ങ​​ളു​​ടെ ക​​ന്നി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ലും നാ​​ട്ടി​​ൽ എ​​ത്താ​​നാ​​യ​​തി​​ന്റെ സ​​ന്തോ​​ഷ​​വും ഇ​​വ​​ർ പ​​ങ്കു​​വെ​​ച്ചു.

മ​​ക്ക​​ളെ ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കെ​​ടു​​പ്പി​​ച്ച​​തി​​നും അ​​തി​​നു​​ള്ള പി​​ന്തു​​ണ​​ക​​ൾ ന​​ൽ​​കി​​യ​​തി​​ലും മാ​​താ​​പി​​താ​​ക്ക​​ളാ​​യ ഫ​​സ​​ൽ ഹ​​ഖി​​നും ഭാ​​ര്യ ത​​സ്നീം ഫ​​സ​​ലി​​നും അ​​ഡ്വ. ഇ​​ന്ദി​​ര അ​​ഭി​​ന​​ന്ദ​​നം അ​​റി​​യി​​ച്ചു.  

Tags:    
News Summary - The candidate who cast the first vote won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.