രക്തദാന ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽനിന്ന്
മനാമ: ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറ സാന്നിധ്യമായ തണൽ - ബഹ്റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് മാസം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമയിൽ ചേർന്ന യോഗത്തിന് ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷറർ യു.കെ. ബാലൻ, ഷബീർ മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഷംസുദ്ദീൻ വി.പി. എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പിന്റെ ജനറൽ കൺവീനർ ആയി ഫൈസൽ പാട്ടാണ്ടിയേയും കൺവീനർമാരായി അനിൽ കുമാർ, ഹുസ്സൈൻ വയനാട്, റംഷാദ് അബ്ദുൽ ഖാദർ എന്നിവരെയും തിരഞ്ഞെടുത്തു.
തണൽ എക്സിക്യൂട്ടിവ് മെംബർ ജാലിസ് ഉള്ളേരിയുടെ പിതാവ് മൊയ്തു ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.