Posted On
date_range Updated On
date_range പൊലീസ് ബസിനുനേരെ ഭീകരാക്രമണം: ഒരാൾ മരിച്ചു; എട്ടു പേർക്ക് പരിക്ക്
മനാമ: ജിദ്ഹാഫ്സിന് സമീപം പൊലീസ് ബസിനുനേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ മരിക്കുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതര സ്വഭാവമുള്ളതാണ്. ഖലീഫബിൻ സൽമാൻ ഹൈവേയിലാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ട് 5.26നാണ് സംഭവം. മനാമ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. നാടൻ ബോംബ് ഉപയോഗിച്ചായിരുന്നുആക്രമണം. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് സുരക്ഷ സേന നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.