മനാമ: ബഹ്റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ടീം സിതാർ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ മലയാള സിനിമ ഗാനങ്ങൾ കോർത്തിണക്കി മ്യൂസിക്കൽ നൈറ്റ് മത്സരം സംഘടിപ്പിക്കുന്നു. 19ന് വൈകീട്ട് ഏഴിന് സൽമാനിയ കെ സിറ്റി ഹാളിൽവെച്ച് നടത്തപ്പെടുന്ന ഡ്യൂവറ്റ് സംഗീത മത്സരത്തിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 33723108, 38106163 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പ്രോഗ്രാമിന് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.