ടി.സി. ജോണിനും ഭാര്യ ലീലാമ്മ ജോണിനും നൽകിയ യാത്രയയപ്പ്
മനാമ: 47 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസത്തിനു പോകുന്ന ടി.സി. ജോൺ, ഭാര്യ ലീലാമ്മ ജോൺ എന്നിവർക്ക് ഉറ്റസ്നേഹിതരും അഭ്യുദയകാംക്ഷികളും ചേർന്ന് യാത്രയയപ്പ് നൽകി. 25 വർഷമായി ഇദ്ദേഹം, തായ്ഫ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം നടത്തിവരുന്നു. സീനിയർ അംഗം സി.പി. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സീനിയർ ജേണലിസ്റ്റ് സോമൻ ബേബി, കൗൺസിലർ ജോൺ പനയ്ക്കൽ, ഇന്ത്യൻ സ്കൂൾ നിയുക്ത ചെയർമാൻ ബിനു മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.