മനാമ: നൗക ബഹ്റൈൻ ബി.എം.സിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നുമാസം നീണ്ട കലാ-സാംസ്കാരിക പരിപാടിയായ ‘കലയിലൂടെ ഹൃദയങ്ങളിലേക്ക്-സമന്വയം 2025’ ന്റെ ഫിനാലെക്കായി സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റംബറിൽ ആരംഭിച്ച ഈ പ്രോഗ്രാമിന്റെ സമാപന ചടങ്ങ് ഡിസംബർ 19ന് സെഗയ ബി.എം.സി ഹാളിൽ നടക്കും.
വടകരയുടെ എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയാകും. പ്രമുഖ പിന്നണി ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്റെ തത്സമയ സംഗീത നിശ ചടങ്ങിന്റെ പ്രധാന ആകർഷണമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. സമന്വയം 2025ന്റെ ഭാഗമായി ഇതുവരെ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ സമ്മാനദാന ചടങ്ങും അതേദിവസം അരങ്ങേറും എന്നും ഭാരവാഹികൾ അറിയിച്ചു.
സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ബഹ്റൈനിലെ വിവിധ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പ്രദീപൻ, ചന്ദ്രൻ വളയം, സുരേഷ് മണ്ടോടി, ശ്രീജിത്ത് പനായ്ഗിരീഷ് കാലിയത്ത്, രഞ്ജൻ കച്ചേരി, ഇസഹാക്ക്, സുബിനാസ് എന്നിവർ പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. ഡോ. പി.വി. ചെറിയാൻ, യു.കെ. ബാലൻ, സുരേഷ് മണ്ടോടി, അസ്കർ വടകര, തുടങ്ങിയവർ രക്ഷാധികാരികളായ സംഘാടകസമിതിയുടെ കൺവീനറായി നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ, ചെയർമാനായി ബിനു കുമാർ കൈനാട്ടി, ട്രഷററായി അനീഷ് ടി.കെ രയരങ്ങോത്ത് എന്നിവരെ തെരഞ്ഞെടുക്കുകയുണ്ടായി. ഡിസംബർ 19, വെള്ളിയാഴ്ച, ബി.എം.സി-സെഗയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ കലാ-സാംസ്കാരിക വേദിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും നൗക പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.