മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വേനല്‍ക്കാല ആരോഗ്യ പരിരക്ഷാ പാക്കേജ് തുടങ്ങി. അഞ്ചു ദീനാറിനും പത്ത് ദീനാറിനും വിവിധ രക്തപരിശോധനകള്‍ സമ്മര്‍ ഹെല്‍ത്ത് ചെക്ക്അപ് പാക്കേജില്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ച് ദീനാറിന്റെ പാക്കേജില്‍ ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, ട്രൈഗ്ലിസറൈയ്ഡ്സ് പരിശോധനകള്‍ ലഭ്യമാകും.
പത്ത് ദീനാര്‍ പാക്കേജില്‍ ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, എച്ച് പൈലോറി, യൂറിന്‍ റൊട്ടിന് അനാലിസ് എന്നിവയും ലഭ്യമാകും. ആഗസ്റ്റ് 31 വരെ നീളുന്നതാണ് പാക്കേജ്. വേനല്‍ക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയാണ്. ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പല അസുഖങ്ങളും വേനലില്‍ കണ്ടുവരുന്നു. ജീവിത ശൈലീ രോഗങ്ങളും അത്യുഷ്ണവും അത് കൂടുതല്‍ സങ്കീര്‍ണമാക്കും. വേനലില്‍ ആരോഗ്യത്തോടെയിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജുകള്‍ ഒരുക്കിയത്. കുറഞ്ഞ നിരക്കിലുള്ള പരിശോധന എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. ജൂലൈ പത്തുവരെ വിവിധ നിരക്കുകളില്‍ മൂന്നു കാര്‍ഡിയോ വെല്‍നെസ് പാക്കേജും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവിധ പരിശോധനകളും പ്രശസ്ത കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സോണി പി. ജേക്കബിന്റെ സൗജന്യ കാര്‍ഡിയോളജി പരിശോധനയും പാക്കേജില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 17288000, 16171819.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.