മനാമ: റോയൽ ചാരിറ്റി ഒാർഗനൈസേഷനുകീഴിൽ കുട്ടികൾക്കായി നടത്തിയ വേനലവധിക്കാല പരിപാടികൾ റാംലി മാളിൽ സമാപിച്ചു. ‘ആർട് ഒാഫ് ഹാപ്പിനെസ്’ എന്ന പേരിൽ നടന്ന പരിപാടി ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്നാണ് നടത്തിയത്.തുടർച്ചയായി നാലാം വർഷമാണ് ലുലു ഇൗ പരിപാടിയുമായി കൈകോർക്കുന്നത്. സമാപന പരിപാടിയിൽ റോയൽ ചാരിറ്റി ഒാർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സായിദ് അധ്യക്ഷനായിരുന്നു. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ ജൂസർ രൂപവാല ചടങ്ങിൽ സംബന്ധിച്ചു. കുട്ടികളുടെ വിവിധ കലാ^കായിക പരിപാടികൾ നടന്നു. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ഇത്തരം പരിപാടികൾ തുടർച്ചയായി നടത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ.മുസ്തഫ പറഞ്ഞു. കാലിഗ്രാഫി, കളറിങ്, ജീവിത വിജയിത്തിനായുള്ള ക്ലാസുകൾ, സ്വയം പ്രതിരോധ പരിശീലനങ്ങൾ തുടങ്ങിയ പരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.