മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച സമ്മർ ഡിലൈറ്റ് സീസർ -3 ഇന്ന് സമാപിക്കും. സമ്മർ സീസണിൽ മലർവാടി കൂട്ടുകാർക്ക് വേണ്ടി നടത്തിയ ക്യാമ്പിൽ നാട്ടിൽ നിന്നുള്ള ട്രെയിനറും സിജി റിസോഴ്സ് പേഴ്സനുമായ ഫയാസ് ഹബീബ്, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എജുക്കേഷനൽ റിസർചിൽ മാസ്റ്റർ ട്രെയിനറായ അൻഷദ് കുന്നക്കാവ് എന്നിവരായിരുന്നു നേതൃത്വം നൽകിയത്.
ജൂലൈ 15 മുതൽ ആരംഭിച്ച ക്യാമ്പിന്റെ സമാപനം വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് റിഫയിലെ ദിശ സെന്ററിൽ നടക്കും. സാമൂഹിക പ്രവർത്തകൻ യു.കെ അനിൽകുമാർ, സുബൈർ എം.എം, അനീസ് വി.കെ തുടങ്ങിയവർ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനങ്ങളും നൽകുമെന്ന് കൺവീനർ അനീസ് വി.കെ. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.